ജൂനിയര്‍ ക്ലാര്‍ക്ക്, സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍; സഹകരണ ബാങ്കുകളില്‍ 248 ഒഴിവ്
ജൂനിയര്‍ ക്ലാര്‍ക്ക്, സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍; സഹകരണ ബാങ്കുകളില്‍ 248 ഒഴിവ്; അവസാന തീയതി സെപ്റ്റംബര്‍ 1 സംസ്ഥാനത്തെ വിവിധ സഹകരണ സംഘം/ബാങ്കുകളിലെ ഒഴിവുള്ള തസ്തികകളിലേക്ക് സഹകരണ സര്‍വീസ് പരീക്ഷാ ബോര്‍ഡ് അപേക്ഷ ക്ഷണിച്ചു. നേരിട്ടുള്ള നിയമനമാണ്. 248 ഒഴിവുകളുണ്ട്. തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ സഹകരണ സംഘം/ബാങ്കുകളിലെ ഒഴിവുള്ള തസ്തികകളിലേക്ക് സഹകരണ സര്‍വീസ് പരീക്ഷാ ബോര്‍ഡ് അപേക്ഷ ക്ഷണിച്ചു. നേരിട്ടുള്ള നിയമനമാണ്. 248 ഒഴിവുകളുണ്ട്. ജൂനിയര്‍ ക്ലാര്‍ക്ക്/കാഷ്യര്‍-225, അസി. സെക്രട്ടറി/മാനേജര്‍/ചീഫ് അക്കൗണ്ടന്റ്-7, സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍-6, ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍-9, ടൈപ്പിസ്റ്റ്-1 എന്നിങ്ങനെയാണ് ഒഴിവുകള്‍. അസിസ്റ്റന്റ് സെക്രട്ടറി/മാനേജര്‍ /ചീഫ് അക്കൗണ്ടന്റ് : യോഗ്യത: എല്ലാ വിഷയങ്ങള്‍ക്കും ചേര്‍ത്ത് 50 ശതമാനം മാര്‍ക്കില്‍ കുറയാതെ ലഭിച്ച അംഗീകൃത സര്‍വകലാശാല ബിരുദവും സഹകരണ ഹയര്‍ ഡിപ്ലോമയും (കേരള സംസ്ഥാന സഹകരണ യൂണിയന്റെ എച്ച്.ഡി.സി. അല്ലെങ്കില്‍ എച്ച്.ഡി.സി. ബി.എം. അല്ലെങ്കില്‍ നാഷണല്‍ കൗണ്‍സില്‍ ഫോര്‍ കോ-ഓപ്പറേറ്റീവ് ട്രെയിനിങ്ങിന്റെ എച്ച്.ഡി.സി. അല്ലെങ്കില്‍ എച്ച്.ഡി.സി.എം...