കേരള സര്‍ക്കാറിന്റെ ITI കളിലേക്ക് അപേക്ഷിക്കാം
കേരള സര്‍ക്കാറിന്റെ ITI കളിലേക്ക് അപേക്ഷിക്കാം
കേരള സർക്കാർ ഐ ടി ഐ കളിലേക്ക് പ്രവേശന ജാലക പോർട്ടലിലൂടെ ഓഗസ്റ്റ് 26 ( ഇന്നുമുതൽ) അപേക്ഷിക്കാവുന്നതാണ്. പോര്‍ട്ടല്‍ മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു എസ്എസ്എൽസി പരീക്ഷ ജയിച്ചവർക്കും, പരാജയപ്പെട്ടവർക്കും തിരഞ്ഞെടുക്കാവുന്ന 76 കോഴ്സുകളാണ് 104 സർക്കാർ സ്ഥാപനങ്ങളിലായുള്ളത്. ഓൺലൈൻ ആയി 100 രൂപ ഫീസ് അടച്ച് സംസ്ഥാനത്തെ ഏത് ഐടിഐ യിലേക്കും അപേക്ഷിക്കാവുന്നതാണ്. ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കാനുള്ള മാർഗ്ഗനിർദ്ദേശങ്ങള്‍ ജാലക പോർട്ടലിലും,
https://itiadmissions.kerala.gov.in
എന്ന വെബ്സൈറ്റിലും ലഭ്യമാകും. അപേക്ഷ നൽകിയ ശേഷവും യൂസർ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് അവസാന തീയതി വരെ മാറ്റങ്ങൾ വരുത്താം. അപേക്ഷ സംബന്ധിച്ച വിവരങ്ങൾ എസ്എംഎസ് മുഖേന ലഭിക്കും. അപേക്ഷിക്കുന്ന വിദ്യാര്‍ത്ഥിക്ക് കഴിഞ്ഞ ഒന്നിന് 14 വയസ്സ് പൂർത്തിയായ ആയിരിക്കണം. ഉയർന്ന പ്രായപരിധി ഇല്ല. പിന്നോക്ക സമുദായത്തിന് 10% വരെ സംവരണവും, മുന്നോക്ക സംവരണം 50% വിദ്യാർത്ഥികൾക്ക് രക്ഷിതാവിന്റെ വാർഷിക വരുമാനം അടിസ്ഥാനത്തിൽ മാസം സ്റ്റെെപ്പന്റ് ലഭ്യമാകും .
Comments
Post a Comment