ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ അവാര്‍ഡിന് അപേക്ഷിക്കാം
കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്ക് 2019-20 അധ്യയന വര്‍ഷത്തെ വിദ്യാഭ്യാസ അവാര്‍ഡിന് അപേക്ഷിക്കാം.
www.varunastr.blogspot.com
സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളില്‍ എന്നും എസ് എസ് എല്‍ സി/ടി എച്ച് എസ് എല്‍ സി പരീക്ഷയില്‍ എല്ലാ വിഷയത്തിലും 80 ശതമാനം കുറയാതെ മാര്‍ക്ക് നേടിയിരിക്കണം. 2019-20 അധ്യയന വര്‍ഷം ഹയര്‍ സെക്കണ്ടറി അവസാന വര്‍ഷ പരീക്ഷയില്‍ 90 ശതമാനം കുറയാതെ മാര്‍ക്ക് നേടിയവര്‍ക്കും ഡിഗ്രി, പി ജി, ടി ടി സി, ഐ ടി ഐ, ഐ ടി സി, പോളിടെക്‌നിക്, ജനറല്‍ നഴ്‌സിംഗ്, പ്രൊഫഷണല്‍ ഡിഗ്രി, എം ബി ബി എസ്, പ്രൊഫഷണല്‍ പി ജി, മെഡിക്കല്‍ പി ജി തുടങ്ങിയ അവസാന വര്‍ഷ പരീക്ഷയില്‍ 80 ശതമാനം കുറയാതെ മാര്‍ക്ക് നേടിയവര്‍ക്കും അപേക്ഷിക്കാം.(മാനദണ്ഡങ്ങള്‍ അറിയാന്‍ വെബ്സൈറ്റ് സന്ദര്‍ശിക്കുകയോ,ക്ഷേമനിധിയുമായി ബന്ധപ്പെടുകയോ ചെയ്യാം.)
പ്രത്യേകം ശ്രദ്ധിക്കുക : യൂണിയന്‍ നേതാക്കള്‍ക്ക് അറിയണമെന്നില്ല. ആയതിനാല്‍ നേരിട്ടന്വേഷിയ്ക്കുന്നതാണ് ഉചിതം.
അപേക്ഷ സെപ്തംബര്‍ 10 ന് വൈകിട്ട് മൂന്നിനകം ജില്ല എക്‌സിക്യൂട്ടീവ് ഓഫീസര്‍ക്ക് നല്‍കണം. അപേക്ഷ ഫോം www.agriworkerafund.org വെബ്‌സൈറ്റില്‍ ലഭിക്കും.
Comments
Post a Comment