മാപ്പിള ലഹള എന്ത്‌.? (Mappilai Riot)

ഒട്ടോമൻ തുർക്കി സാമ്രാജ്യത്തിലെ ഖലീഫ ഭരണം പുനസ്ഥാപിക്കാൻ 1921ൽ നടത്തിയ മതഭ്രാന്ത് എങ്ങനെയാണ് "ഇന്ത്യൻ സ്വാതന്ത്യ സമരവും കർഷകവിപ്ലവവും ആകുന്നത് '' ? ************* #എന്തായിരുന്നു_ഖിലാഫത്ത് ഒന്നാം ലോക മഹായുദ്ധ കാലത്ത് ജർമ്മനിയുടെ സഖ്യ കക്ഷിയായ തുർക്കി ബ്രിട്ടനോട് യുദ്ധത്തിൽ തോറ്റ് തരിപ്പണമായി. അറബ് രാജ്യങ്ങളെ തുർക്കി ഖലീഫയുടെ അടിമത്വത്തിൽ നിന്നും ബ്രിട്ടൻ മോചിപ്പിച്ചു.പുരോഗമന ചിന്തയുള്ള നല്ലൊരു വിഭാഗം അഭ്യസ്ഥവിദ്യരായ മുസ്ലീങ്ങൾ ഖിലാഫത്ത് എന്ന പഴഞ്ചൻ സാമ്രാജ്യത്തിന് എതിരായിരുന്നു.കമാൽ പാഷ എന്ന ഇസ്ലാം സമുദായത്തിലെ ശക്തനായ പരിഷ്കർത്താവ് ബ്രിട്ടീഷുകാരുടെ സഹായത്താൽ ഖലീഫ എന്ന പദവി എടുത്തു കളഞ്ഞു. പക്ഷെ ലോക മുസ്ലീംങ്ങളുടെ അധികാര ചിഹ്നമായ ഖലീഫ ഭരണം തകർത്ത ബ്രിട്ടീഷുകാരോട് മുസ്ലീങ്ങൾക്ക് ശത്രുതയായി. മുഗൾ സാമ്രാജ്യത്തെ ആരാധിച്ചിരുന്ന വിദ്യാഭ്യാസത്തിൽ പിന്നോട്ടുള്ള ഇന്ത്യയിലെ ഒരു വിഭാഗം മുസ്ലീംങ്ങളും ഖിലാഫത്തിന് വേണ്ടി നിലകൊണ്ടു.അതാണ് ഏറനാട്ടിൽ 1921 ലെ " ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലേക്ക് " നയിച്ചത്. ദേശീയ പ്രസ്ഥാനത്തിൽ നിന്ന് വിട്ട് നിന്നിരുന്ന ഉത്തരേന്ത്യൻ മുസ്ലീംങ്ങളെ കൂടെ പങ്കെടുപ്പിക്കാൻ ഗാന്ധിയും കോൺഗ്രസ്സും ഖിലാഫത്തിനെ അനുകൂലിക്കുകയും ആഹ്വാനം ചെയ്യുകയും ചെയ്തു.കോണഗ്രസ്സിന്റെ സമ്മേളനത്തിൽ അക്രമരാഹിത്യവും ഹിന്ദു മുസ്ലീം ഐക്യവും ഗാന്ധിജി അവതരിപ്പിച്ചു.ഗാന്ധിജിയും കോൺഗ്രസ്സും അഹിംസാ സമരത്തിൽ വിശ്വസിച്ചപ്പോൾ ഖിലാഫത്തുകാർ അതിന് നേർ വിപരീതമായാണ് ഏറനാട്ടിലും വള്ളുവനാട്ടിലും പ്രവർത്തിച്ചത്. തിരൂരങ്ങാടി പളളി പൊളിച്ചെന്ന വ്യാജ പ്രചരണം ആണ് കലാപത്തിലേക്ക് നയിച്ചത്. മലബാർ കലാപത്തെക്കുറിച്ചുള്ള പ്രമുഖരുടെ നിരീക്ഷണങ്ങൾ പറഞ്ഞു തരാം. 1.മലബാറിന്റെ നാണക്കേട് എന്നാണ് #മഹാത്മാഗാന്ധി പറഞ്ഞത്. ഖിലാഫത്തിന് തുടക്കമിട്ട ഗാന്ധിക്കും കോൺഗ്രസിനും വരെ മാപ്പിള ലഹളയെ തള്ളിപ്പറയേണ്ടി വന്നു.മാപ്പിള സഹോദരങ്ങൾക്ക് ഭ്രാന്ത് ഭ്രാന്ത് പിടിച്ചത് കണ്ടിട്ട് എന്റെ ഹൃദയം വേദനയെടുക്കുന്നു. ഹിന്ദുക്കളുടെ വീടുകൾ കൊള്ളയടിക്കുകയും നൂറുകണക്കിന് പുരുഷൻമാരെയും സ്ത്രീകളെയും അഭയാർത്ഥികളായി മാറ്റുകയും കൊല്ലുകയും ചെയ്തതിൽ എനിക്ക് ദുഖമുണ്ട് .ഹിന്ദുക്കളെ നിർബന്ധിച്ച് മതം മാറ്റുന്നതറിഞ്ഞ് എനിക്ക് വ്യസനം തോന്നുന്നു. കാരണം ഇതിലൂടെ അവറൊരു പരിക്കേൽപ്പിച്ചിരിക്കുന്നു സെപ്തംബർ 19 തൃച്ചിനാപ്പള്ളി 1921 *ഗാന്ധിയുടെ മുസ്ലീം സമുദായത്തോടുള്ള മൃദു സമീപനത്തിന് ശക്തമായ ഭാഷയിൽ ആനി ബസന്റ് മറുപടി എഴുതിയിട്ടുണ്ട് യങ്ങ് ഇന്ത്യയിൽ.ലിങ്ക് താഴെ കൊടുത്തിട്ടുണ്ട് 2.മൃഗീയവും അനിയന്ത്രിതവുമായ കാട്ടാളത്തം എന്നാണ് ഭരണഘടനാ ശിൽപ്പിയായ ഡോ. BR. #അംബേദ്കർ അദ്ധേഹത്തിന്റെ Pakistan or The Partition of India എന്ന പുസ്തകത്തിൽ മാപ്പിളലഹളയെ വിശേഷിപ്പിച്ചത്. മാപ്പിളമാരുടെ കൈകൊണ്ട് ഹിന്ദുക്കൾക്ക് നേരിട്ട ദുർഗ്ഗതി ഭയങ്കരമായിരുന്നു. കൊലകൾ ,ബലം പ്രയോഗിച്ചുള്ള മതപരിവർത്തനം, ക്ഷേത്ര ധ്വംസനങ്ങൾ ,ഗർഭിണികളായ സ്ത്രീകളെ വെട്ടിപ്പിളർക്കുക തുടങ്ങി സ്ത്രീകളുടെ നേർക്ക് ഹീനമായ പെരുമാറ്റം ,കൊള്ളിവെപ്പ് ,വിധ്വംസക പ്രവർത്തനങ്ങൾ എന്ന് വേണ്ട മൃഗീയവും അനിയന്ത്രിതമായ കാട്ടാളത്തത്തിന്റെ എല്ലാ ദുഷ്കൃത്യങ്ങളും ഹിന്ദുക്കളുടെ മേൽ മാപ്പിളമാർ നിർബ്ബാധം നടത്തി.പ്രദേശത്ത് പട്ടാളം എത്തി നിയമവാഴ്ച നടപ്പിലാക്കും വരെ ഇത് തുടർന്നു. 3..ആ കാലത്ത് ജീവിച്ചിരുന്ന മഹാകവി #കുമാരനാശാൻ തന്റെ #ദുരവസ്ഥ എന്ന വിലാപ കാവ്യത്തിൽ ഇങ്ങനെ പറയുന്നു ഭള്ളാർന്ന ദുഷ്ടമഹമ്മദന്മാർ കേറി- ക്കൊള്ളയിട്ടാർത്തഹോ തീ കൊളുത്തി വെന്തുപോയോരു വമ്പിച്ച മനയ്ക്കലെ സന്താനവല്ലിയാണിക്കുമാരി. കൊള്ളക്കാരൊട്ടാളെ വെട്ടിക്കൊലചെയ്തും ’അള്ളാ’ മതത്തിൽ പിടിച്ചു ചേർത്തും ഉള്ളിൽ നടക്കും തിരക്കിലിരുട്ടിലി- പ്പുള്ളിമാൻ കണ്ണിയാൾ ചാടിപ്പോന്നാൾ” മാപ്പിളമാർ ആക്രമിച്ചു തീയിട്ട ഒരു മനയിൽ നിന്ന് രക്ഷപ്പെട്ടു ഓടി വന്നതാണ് അവൾ… പൂർണ്ണരൂപം http://www.mlwiki.in/wikisrccd/content/poems/ashaan/dc3de.html 4..നിര്‍ഭാഗ്യവശാല്‍ മാപ്പിളമാരുടെ അത്യാചാരങ്ങളെ സംബന്ധിച്ച വാര്‍ത്തകള്‍ തികച്ചും വാസ്തവമാണ്‌. അഹിംസയിലും, നിസ്സഹകരണത്തിലും വിശ്വസിക്കുന്ന ഒരാളെ സംബന്ധിച്ച്‌, അവര്‍ക്കനുകൂലമായി ചിന്തിക്കാന്‍ ഒന്നുമില്ല. കേവലം കാഫിറുകളായിപ്പോയി എന്ന കാരണത്താല്‍ നിസ്സഹായരായ പുരുഷന്മാരും, സ്ത്രീകളും, കുട്ടികളും നിഷ്ഠൂരമായി കൊല ചെയ്യപ്പെടുന്നു." സംഭവ സ്ഥലം സന്ദർശിച്ച കെ.പി #കേശവമേനോൻ 5.മാപ്പിളമാര്‍ വ്യാപകമായി കൊലയും കൊള്ളയും നടത്തിക്കൊണ്ടിരുന്നു. മതപരിവര്‍ത്തനം നടത്താന്‍ വിസമ്മതിക്കുന്ന ഹിന്ദുക്കളെ കൊല്ലുകയോ ആട്ടിപ്പായിക്കുകയോ ചെയ്യുന്നു. അങ്ങിനെ ഒരു ലക്ഷം പേര്‍ക്കെങ്കിലും സര്‍വ്വസവും ഉപേക്ഷിച്ച്‌ ഉടുവസ്ത്രം മാത്രമായി പാലായനം ചെയ്യേണ്ടി വന്നിട്ടുണ്ട്‌. മാപ്പിള ലഹള വാസ്തവത്തില്‍ 'കാഫിറുകള്‍'ക്കെതിരായ ഒരു അക്രമമായിരുന്നു. അത്‌ ബ്രിട്ടീഷുകാര്‍ക്കെതിരെ മാത്രമായിരുന്നില്ല. #ആനിബസന്റ് ,കോൺഗ്രസ്സ് നേതാവ് Malabar's Agony - പേജ് 132 മുതല്‍ http://ia341337.us.archive.org/…/gandhianarchy00sankuoft.pdf ) 6.അന്നത്തെ വൈസ്രോയ്‌ ആയിരുന്ന റീഡിംഗ്‌ പ്രഭുവിന്റെ പത്നിക്ക്‌ #നിലമ്പൂര_റാണി എഴുതിയ ഒരു കത്തും ഈ ഭീകരാന്തരീക്ഷം വിവരിക്കുന്നു. വിശ്വാസം മാറാന്‍ വിസമ്മതിച്ചതിനാല്‍, കൊത്തിയരിയപ്പെട്ട ജഡങ്ങള്‍ കൊണ്ടു നിറഞ്ഞ കിണറുകളും, ഗര്‍ഭസ്ഥശിശുക്കള്‍ തുറിച്ചു നില്‍ക്കുന്ന വെട്ടിമുറിച്ച ഗര്‍ഭിണികളുടെ ശവങ്ങളും, പശുവിന്റെ കുടല്‍ മാല ചാര്‍ത്തിയ വിഗ്രഹങ്ങളും ഒക്കെ അതിലെ പ്രതിപാദ്യമാകുന്നു. നിലമ്പൂര്‍ രാജാവിന്റെ തോക്ക്‌ മോഷ്ടിച്ചു എന്ന കുറ്റം ചുമത്തി, പൂക്കോട്ടൂര്‍ ഖിലാഫത്ത്‌ കമ്മറ്റി സെക്രട്ടറിയെ അറസ്റ്റ്‌ ചെയ്യാന്‍ ശ്രമിച്ചത്‌ മുസ്ലീംകളെ ചൊടിപ്പിച്ച ഒരു സംഭവം ആയിരുന്നു. പലരും അഭിപ്രായപ്പെട്ടിട്ടുള്ള പോലെ വ്യക്തി വൈരാഗ്യം തീര്‍ക്കലും ലഹളയുടെ ഒരു അജന്‍ഡ ആയിരുന്നോ എന്നും സംശയിക്കണം. 7.ജഗള ഊക്കു പെരുകിവരികയാണ്. ലഹളക്കാർ പട്ടണത്തിലേയ്ക്ക് എപ്പോഴാണ് ഇളകി പുറപ്പെട്ടുവരുന്നതെന്ന് പേടിച്ചുകഴിയുകയാണ് അതിരാണിപാടത്തെ ആബാലവൃദ്ധം ജനങ്ങളും. അവർ ഏതുനിമിഷത്തിലും കടന്നു വരാം.ജില്ലയിലെ തെക്കും കിഴക്കുമുള്ള മൂലകളിലെ ഗ്രാമങ്ങൾ മുഴുവനും ലഹളക്കാരുടെ വരുതിയിലാണത്രേ. അവർ കച്ചേരികൾ കൈയ്യേറി ഖജാനകൾ കൊള്ളയടിച്ചും റിക്കാർഡുകൾ ചുട്ടുകരിച്ചും പോലീസ് സ്റ്റേഷനുകൾ ആക്രമിച്ചു കീഴടക്കി തോക്കുകളും മറ്റായുധങ്ങളും കൈവശപ്പെടുത്തിയും എവിടെയും തേർവാഴ്ച നടത്തിക്കൊണ്ടിരിക്കുകയാണ്. നമ്പൂതിരിയില്ലങ്ങളും ഹിന്ദുഗൃഹങ്ങളും കൈയ്യേറി നെല്ലും പണവും കവർച്ചചെയ്തും ഹിന്ദുക്കളെ ബലാൽക്കാരമായി മതം മാറ്റിയും അതിനു കൂട്ടാക്കാത്തവരെ കൊലപ്പെടുത്തിയും കൂട്ടുബാങ്ക് മുഴക്കിക്കൊണ്ട് മുന്നേറുകയാണ്-അവർ സ്വന്തം രാജാവിനേയും ഗവർണ്ണർമാരെയും സേനാനായകന്മാരെയും അവരോധിച്ചിരിക്കുന്നു. ബ്രിട്ടീഷ് ഭരണം നമശ്ശിവായ ചൊല്ലിപ്പോയി. ലഹളക്കാരെപ്പേടിച്ചു നാട്ടിൻപുറങ്ങളിൽ നിന്നു ജനങ്ങൾ കൂട്ടംകൂട്ടമായി, കെട്ടും ഭാണ്ഡങ്ങളുമായി പട്ടണത്തിലേക്കു പ്രവഹിക്കുന്നു-കലാപം ഇങ്ങോട്ടു പടർന്നുപിടിച്ചാൽ പട്ടണത്തിലുള്ളവർ എവിടെപ്പോകും?..........ലഹളയുടെ വർത്തമാനങ്ങൾ ജനങ്ങൾക്കു വിളമ്പിക്കൊടുക്കാൻ ചില കാലിക ലഖുലേഖാപത്രങ്ങളും പുറത്തുവന്നു. 'കലാപ വാർത്ത', 'മലബാർ ലഹള ' എന്നൊക്കെയായിരുന്നു ആ കാലണപ്പത്രങ്ങളുടെ പേരുകൾ. ലഹളബാധിത പ്രദേശങ്ങളിലെ സ്ഥിതികളെയും, ലഹളക്കാരെ പേടിച്ചോടുന്നവരുടെ ഓട്ടങ്ങളെയും പറ്റിയുള്ള രസികൻ ലഘുലേഖനക്കവിതകളും തെരുമൂലകളിൽ പാടി വിൽപ്പന നടത്തിയിരുന്നു. ശ്രീധരൻ ആ രസികൻ കവിതകൾ മന:പ്പാഠമാക്കി ചൊല്ലിയാടി അതിരാണിപ്പാടത്തുകാരെ വിനോദിപ്പിച്ചു. "കാവും തിറയും വേണ്ടെന്നായി കാവിലെ ദേവൻ കാശീക്കോടീ മുട്ടാസ്സാഢ്യൻ നമ്പൂരാരോ മൊട്ടയടിച്ചൊരു മാപ്പിളയായി.." അങ്ങനെയൊക്കെയായിരുന്നു ആ കലാപം തുള്ളൽ. ലഹളക്കാരുടെ ചെയ്തികളെക്കുറിച്ചുള്ള കിംവദന്തികളാണ് ജനങ്ങളെ കൂടുതൽ ഭയവിഹ്വലരാക്കിയത്. മൂരിമാംസം തീറ്റുക, നഗ്നരാക്കി നിർത്തി സുന്നത്തു കഴിക്കുക, കുളിപ്പിച്ചു കേറ്റി കഴുത്തുവെട്ടുക- അങ്ങനെ പല നീചവിക്രിയകളും ലഹളക്കാർ നടത്തിയിരുന്നുവത്രേ. ഒരു ദേശത്തിന്റെ കഥ എസ് കെ #പൊറ്റക്കാട് പേജ് 84, അദ്ധ്യായം 1.13 ജഹള 8.തീരപ്രദേശത്തെ വിദ്യാഭ്യാസം തീരെ ഇല്ലാത്ത ഖിലാഫത്തിലെ ഒരു വിഭാഗം സംഘടിച്ച് ഹിന്ദുവീടുകൾ കയറി നൂറുകണക്കിന് പേരെ അടിമകളാക്കി ,സ്ത്രീകളെ മാനഭംഗപ്പെടുത്തി ,പലരെയും നിർബന്ധിച്ച് മതം മാറ്റി വിസമ്മതിച്ചവരെ തലയറുത്ത് കിണറ്റിലെറിഞ്ഞു. #MGS_നാരായണൻ ,ചരിത്രകാരൻ 9.സ്വാതന്ത്ര്യ സമര പോരാട്ടങ്ങളുടെ കൂടെയാണ് തുടക്കകാലത്ത് ഖിലാഫത്ത് പ്രവർത്തിച്ചതെങ്കിലും പിന്നീടത് വർഗ്ഗീയ കലാപമായി മാറി. ഹിന്ദുക്കൾക്കെതിരായിട്ടുള്ള മുന്നേറ്റമായി ഖിലാഫത്ത് മാറി #ആര്യാടൻ മുഹമ്മദ്, കോൺഗ്രസ്സ് നേതാവ്. അപ്പോൾ ജനിച്ച സംസ്കാരത്തെ പിഴുതെറിഞ്ഞ , ഒരു ലക്ഷത്തോളം ഹിന്ദുക്കൾ കോഴിക്കേട്ടേക്കും പാലക്കാട്ടേക്കും പലായനം ചെയ്ത, ഹിന്ദു വംശഹത്യ നടത്തിയ മാപ്പിള കലാപം നെഹ്റുവിന്റെ കുഴലൂത്ത് ചരിത്രകാരൻമാർ രചിച്ച "സ്വാതന്ത്ര്യ സമര പോരാട്ടമോ " #AKG പറഞ്ഞ "കർഷകവിപ്ലവമോ" ആയിരുന്നില്ല. മാപ്പിള ലഹള ആയിരുന്നു അത് എന്ന് നൂറ് ശതമാനം ഉറപ്പിച്ച് പറയാം.( 1922 ൽ ലെനിൻ മോസ്കോയിൽ കമ്യുണിസ്റ്റ് പാർട്ടി മീറ്റിങ്ങിൽ മാപ്പിള ലഹളയെ മർദ്ധിതരുടെ ഉയർത്തെഴുന്നേൽപ്പായി പ്രഖ്യാപിച്ച് "വിപ്ലവ സഖാക്കൾക്ക് '' അനുശോചനം അറിയിച്ചിരുന്നു .മതമൗലികവാദികളുമായുള്ള ചങ്ങാത്തം അന്ന് തൊട്ടേ ഉണ്ട് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക്) ഇനി കുമ്മനം രാജശേഖൻ പറഞ്ഞത് നോക്കാം , "ബ്രിട്ടീഷുകാർക്കെതിരായ സമരമായിരുന്നു അതെങ്കിൽ എന്തിനാണ് ആയിരക്കണക്കിന് നിരപരാധികളെ കൊന്നൊടുക്കിയതും ക്ഷേത്രങ്ങൾ തച്ചുതകർത്തതുമെന്ന് വ്യക്തമാക്കണം. അന്നത്തെ അവസ്ഥയെ മഹാകവി കുമാരനാശാൻ ദുരവസ്ഥയിലൂടെ ചിത്രീകരിച്ചിട്ടുണ്ട്. സ്വാതന്ത്ര്യസമരം എന്ന് വിശേഷിപ്പിച്ച് ഈ കൂട്ടക്കൊലയെ മഹത്വവൽക്കരിക്കുന്നത് അവസാനിപ്പിക്കണം. ഇതിന്റെ പേരിൽ ആർക്കെങ്കിലും ആശ്രിത പെൻഷൻ നൽകുന്നുണ്ടെങ്കിൽ അത് ജിഹാദികളുടെ കൊലക്കത്തിക്കിരയായവർക്കും എല്ലാം ഉപേക്ഷിച്ച് പലായനം ചെയ്തവർക്കുമാണ് നൽകേണ്ടത്. ഇഎംഎസിന്റെ കുടുംബം ഉൾപ്പടെ ആയിരക്കണക്കിന് കുടുംബങ്ങൾ പലായനം ചെയ്തിട്ടുണ്ട്. ഈ വൈകിയ വേളയിലെങ്കിലും സത്യം തുറന്ന് പറഞ്ഞ് ശരിയായ ചരിത്രം വരുംതലമുറയെ പഠിപ്പിക്കാൻ ചരിത്രകാരൻമാരും സർക്കാരും തയ്യാറാകണം. 2019 ൽ ഖിലാഫത്തിന്റെ നൂറാം വാർഷികം ആചരിക്കാനുള്ള നീക്കവുമായി മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ സഹകരിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു." മാപ്പിളലഹളയുടെ കൊടുംക്രൂരതകളെ ,ചരിത്രവസ്തുതകളെ ,അതിന്റെ ഇരകളെ സഹായിക്കാൻ സർക്കാരിനോട് ആവശ്യപ്പെടുന്നത് . ഒട്ടോമൻ തുർക്കി സാമ്രാജ്യത്തിലെ ഖലീഫ ഭരണം പുനസ്ഥാപിക്കാൻ 1921ൽ നടത്തിയ മതഭ്രാന്ത് എങ്ങനെയാണ് "ഇന്ത്യൻ സ്വാതന്ത്യ സമരവും കർഷകവിപ്ലവവും ആകുന്നത് " ?.

Comments

  1. ഹാവൂ വല്ലാത്ത ജാതി തള്ളൽ, ആരും വിശോസിച്ച്‌ പോവും ഒരു സമൂഹത്തെ മറ്റൊരു സമൂഹത്തിന് നേരെ തിരിച്ച് വിടാൻ പറ്റിയ തന്ത്ര പരമായ നീക്കം

    ReplyDelete

Post a Comment

Popular posts from this blog

Dr.ECG.Sudharshan

KUCHIPUDI

The great mathematician, Astronomer : Aryabhatta