അയ്യപ്പന്‍ വിളക്ക് ( Ayyappan Vilakku )
സ്വാമിയേ ശരണമയ്യപ്പ.
അയ്യപ്പന്‍ വിളക്കില്‍ ശാസ്താം പാട്ടുകളും, കാണിപ്പാട്ട്, കാല് വിളക്ക്, അരവിളക്ക്, മുഴുവന്‍ വിളക്ക് എന്നിങ്ങനെയുള്ള വിഭാഗങ്ങളുമുണ്ട്. കാണിപ്പാട്ടില്‍ അയ്യപ്പന്റെ കോമരം (വെളിച്ചപ്പാട്) തുള്ളി വന്നു കല്പനകള്‍ നല്‍കുന്നു. ഈ ചടങ്ങില്‍ അയ്യപ്പന് മാത്രമാണ് ചെറിയൊരു ക്ഷേത്രം പണിയുന്നത്. കാല്‍ വിളക്കില്‍ അയ്യപ്പനും ഭഗവതിക്കും ക്ഷേത്രമുണ്ട്. അരവിളക്കിനു അയ്യപ്പനും ഭഗവതിക്കും ക്ഷേത്രങ്ങളും വാവര്‍ക്ക് പള്ളിയും പണിയുന്നു. മറ്റുള്ളവര്‍ക്ക് സ്ഥാനം കണ്ടു പ്രതിഷ്ഠിക്കുന്നു.
കാണിപ്പാട്ട്, കാല് വിളക്ക്, അരവിളക്ക്, തുടങ്ങിയവ വീടുകളില്‍ നടത്താവുന്നതാണ്. എന്നാല്‍ മുഴുവന്‍ വിളക്ക് എന്നത് ദേശവിളക്കായാണ് നടത്താറ്. ദേശവിളക്കിനു അയ്യപ്പന്‍, ഭഗവതി, ഭൂതഗണങ്ങളായ കൊച്ചു കടുത്ത, കരിമല, എന്നിവര്‍ക്ക് ക്ഷേത്രങ്ങളും വാവര്‍ക്ക് പള്ളിയും പണിയുന്നു. കൂടാതെ അയ്യപന്റെ ക്ഷേത്രത്തിനു മുന്‍പിങ്കല്‍ മണി മണ്ഡപവും ഗോപുരവും തീര്‍ക്കുന്നു. നാഗരാജാവിനും ഗണപതിക്കും സരസ്വതിക്കും പീഡാചാരമാണ്. വൈകുന്നേരം തുടങ്ങുന്ന അയ്യപ്പന്‍ വിളക്ക് പിറ്റേന്ന് പുലർച്ചയോടെയാണ് അവസാനിക്കുന്നത്. അയ്യപ്പന്‍ വിളക്ക് എന്നാണു പേരെങ്കിലും പാലക്കൊമ്പ് എഴുന്നള്ളിക്കുന്നതും പുലര്‍ച്ചക്കുള്ള പൂജയും ഭഗവതിക്കാണ്. എല്ലാത്തിനും സാക്ഷിയായാണ് അയ്യപ്പന്‍ നിലകൊള്ളുന്നത്.
വാഴപ്പോള, മുളയാണി, ഈര്‍ക്കലി ആണി, കുരുത്തോല, തോരണങ്ങള്‍ എന്നിവ ഉപയോഗിച്ചു കലാകാരന്മാരുടെ വൈദഗ്ധ്യവും ഉപയോഗിച്ചാണ് അയ്യപ്പന്‍ വിളക്കിനു ക്ഷേത്രങ്ങള്‍ പണിയുന്നത്.
Awesome 🙏
ReplyDelete